ഇലന്തൂർ: ദേശീയ ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി ചെന്നീർക്കര ഗവ.ആയുർവേദ ഡിസ്‌പെൻസറി, മുട്ടത്ത്‌കോണം എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂളിലെ നാഷണൽ സർവീസ് സ്‌കീം, സ്‌കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി. ചെന്നീർക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുമോൾ കോശി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ബിന്ദു അജയരാജ് അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപകരായ ശ്രീജ.എസ്, സ്വപ്ന മോൾ.എ, രമ്യ.ആർ എന്നിവർ പങ്കെടുത്തു. മെഡിക്കൽ ഓഫീസർ ഡോ.രോഹിണി.ആർ ക്യാമ്പ് നയിച്ചു. പ്രിൻസിപ്പൽ ജയറാണി.എ.ജി സ്വാഗതവും വിദ്യാർത്ഥി പ്രതിനിധി അൽസ സാറ തോമസ് കൃതജ്ഞതയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |