പത്തനംതിട്ട : ജില്ലയിലെ പമ്പ, അച്ചൻകോവിൽ, മണിമല, തുടങ്ങിയ നദികളെ മണൽ വാരുന്നതിനുള്ള അടിയന്തര നടപടി സർക്കാർ സ്വീകരിക്കണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി പി.മോഹൻ രാജ് പറഞ്ഞു. ജില്ലാ ഫോറസ്റ്റ് ഡിപ്പോ ലോഡിംഗ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (ഐ.എൻ.ടി.യു.സി) ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആർ.സുകുമാരൻ നായർ അദ്ധ്യക്ഷത വഹിച്ചു. ഗ്രേസി തോമസ്, ടി.സി തോമസ്, അങ്ങാടിക്കൽ വിജയകുമാർ, സജി കെ. സൈമൺ, പി.വി ഏബ്രഹാം, സി.പി ജോസഫ്, പി.കെ മുരളി, അനീഷ് ഗോപിനാഥ്, റെനീസ് മുഹമ്മദ്, കെ.കെ ജോസ്, കെ. എസ്.പ്രദീപ്, സജി മണിയാർ, മനോജ് ഡേവിഡ് കോശി,ശവുമേൽ കുട്ടി തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |