
പത്തനംതിട്ട: ലോക പേവിഷബാധ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസ്, ആരോഗ്യ കേരളം പത്തനംതിട്ട എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ജില്ലയിലെ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് പ്രസംഗമത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബർ മൂന്നിന് രാവിലെ 10.30ന് കളക്ടറേറ്റ് പമ്പ കോൺഫറൻസ് ഹാളിലാണ് മത്സരം. ''പേവിഷ ബാധയില്ലാത്ത സമൂഹം നമ്മുടെ സ്വപ്നം, നമ്മുടെ ഉത്തരവാദിത്തം'' എന്ന വിഷയത്തെ അധികരിച്ച് മലയാളത്തിലാണ് പ്രസംഗിക്കേണ്ടത്. വിജയികൾക്ക് ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും നൽകും. മത്സരത്തിൽ പങ്കെടുക്കാൻ 30ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം. ഫോൺ : 9496109189, 9633975603.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |