SignIn
Kerala Kaumudi Online
Tuesday, 06 October 2026 3.26 AM IST

റാന്നിയിൽ 'വെർച്വൽ അറസ്റ്റ്' തട്ടിപ്പിന് ശ്രമം; വൃദ്ധയുടെ 5.5 ലക്ഷം രൂപ തിരിച്ചുകിട്ടി

ai-image
പ്രതീകാത്മക ചിത്രം

റാന്നി: ബാങ്ക് മാനേജരുടെയും പൊലീസിന്റെയും സമയോചിതമായ ഇടപെടലിൽ 'വെർച്വൽ അറസ്റ്റ്' സൈബർ തട്ടിപ്പിൽ നിന്ന് എഴുപതുകാരി രക്ഷപ്പെട്ടു. മക്കപ്പുഴ സ്വദേശിനിയായ വൃദ്ധയുടെ അഞ്ചര ലക്ഷം രൂപയാണ് തട്ടിപ്പുസംഘത്തിന് കൈക്കലാക്കാൻ കഴിയാതെപോയത്. തിങ്കളാഴ്ച വൈകിട്ട് നാലിന് റാന്നിയിലെ ബാങ്ക് ഒഫ് ബറോഡ ശാഖയിലാണ് സംഭവം. വൃദ്ധ ബാങ്കിലെത്തി അടിയന്തരമായി അഞ്ചര ലക്ഷം രൂപ പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ബാങ്ക് മാനേജർ കണ്ണൻ ഉടൻ തന്നെ റാന്നി പൊലീസ് സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായ ഷിന്റോ പി.തമ്പിയെ വിവരമറിയിച്ചു.

ഉടൻ തന്നെ ബാങ്കിലെത്തിയ പൊലീസ് ഉദ്യോഗസ്ഥനോട് സംസാരിക്കാൻ പോലുമാകാതെ ഭയന്ന അവസ്ഥയിലായിരുന്ന വൃദ്ധ. താൻ വെർച്വൽ അറസ്റ്റിലാണെന്നും ഉടൻ പണം അടയ്ക്കണമെന്നും കടലാസിൽ എഴുതി നൽകുകയായിരുന്നു. തുടർന്ന് റാന്നി സി.ഐ രാജേഷ് കുമാറും സ്ഥലത്തെത്തി ഇവരെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി സമാധാനിപ്പിച്ചു.ഡൽഹിയിൽ നഴ്സായിരുന്ന വൃദ്ധയെ ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പുസംഘം പണം തട്ടാൻ ശ്രമിച്ചത്.

പൊലീസും ബാങ്ക് മാനേജരുംവൃദ്ധയോടൊപ്പം ബാങ്കിലിരിക്കെ തട്ടിപ്പുസംഘം വീണ്ടും വീഡിയോ കോളിൽ ബന്ധപ്പെട്ടു. എന്നാൽ യഥാർത്ഥ പൊലീസ് വിഷയത്തിൽ ഇടപെട്ടെന്ന് മനസിലാക്കിയതോടെ തട്ടിപ്പുകാർ കോൾ വിച്ഛേദിച്ച് പിന്മാറുകയായിരുന്നു. അപരിചിതമായ വീഡിയോ കോളുകൾ വഴിയോ സന്ദേശങ്ങൾ വഴിയോ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടാൽ ഭയപ്പെടരുതെന്നും ഉടൻ തന്നെ പൊലീസിനെയോ 1930 എന്ന സൈബർ ഹെൽപ്പ് ലൈൻ നമ്പറിലോ വിവരമറിയിക്കണമെന്നും പൊലീസ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PATHANAMTHITTA, VIRTUAL ARREST SCAM, RANNI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY