SignIn
Kerala Kaumudi Online
Sunday, 01 November 2026 3.31 AM IST

ആളൊഴിഞ്ഞ വീട്ടു പറമ്പിൽ മലമ്പാമ്പ്

r

കണിച്ചിറ: ആളൊഴിഞ്ഞ വീട്ടുപറമ്പിലെ കാടുവെട്ടിത്തെളിക്കുന്നതിനിടെ മലമ്പാമ്പിനെ കണ്ടെത്തി. കണിച്ചിറ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ മുളന്തുരുത്തി കലുവേലിൽ ഐസി ജോണിന്റെ ഉടമസ്ഥതയിലുള്ള വീട്ടുവളപ്പിലാണ് സംഭവം. ഏകദേശം 75 സെന്റ് വരുന്ന സ്ഥലത്തുള്ള വീട് ഏറെക്കാലമായി വാടകയ്ക്ക് നൽകിയിരിക്കുകയായിരുന്നു. വാടകക്കാർ ഒഴിഞ്ഞുപോയതോടെ വീടും പരിസരവും കാടുപിടിച്ച നിലയിലായി. പ്രദേശവാസിയായ റോജിന്റെ നേതൃത്വത്തിൽ നാലോളം പേർ ചേർന്ന് പറമ്പ് വൃത്തിയാക്കുന്നതിനിടെയാണ് മലമ്പാമ്പിനെ കണ്ടത്. തുടർന്ന് ഗ്രാമപഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥർ എത്താൻ വൈകിയതോടെ വെള്ളിയാഴ്ച വൈകിട്ടോടെ പിടികൂടിയ മലമ്പാമ്പിനെ പഞ്ചായത്തിൽ സൂക്ഷിക്കേണ്ടിവന്നു. പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി തുടർനടപടികൾ സ്വീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL