SignIn
Kerala Kaumudi Online
Sunday, 01 November 2026 5.58 AM IST

ശബരിമല തീർത്ഥാടനം; ആരോഗ്യ വകുപ്പ് ബോധവത്കരണ ക്യാമ്പയിൻ ആരംഭിച്ചു

mala

പത്തനംതിട്ട: മണ്ഡല മകരവിളക്ക് ഉത്സവകാല പൊതുജനാരോഗ്യ പരിശോധനകൾ ശക്തമാക്കുന്നതിനായി സ്വാസ്ഥ്യം ശരണം ആരോഗ്യത്തോടെ ശരണയാത്ര എന്ന പേരിൽ പൊതുജനാരോഗ്യ ബോധവത്ക്കരണ കാമ്പയിനുമായി ആരോഗ്യവകുപ്പ്. മണ്ഡലപൂജ മകരവിളക്ക് മഹോത്സവ കാലത്തെ പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായുള്ള മുന്നൊരുക്ക പ്രവർത്തനങ്ങൾ ആരംഭിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ജെ.മണികണ്ഠൻ അറിയിച്ചു. ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി നവംബർ രണ്ടി​ന് രാവിലെ 10.30ന് ഭക്ഷണശാലകളിലെ ജീവനക്കാർക്കായി പമ്പ ശ്രീരാമസാകേതം ഹാളിൽ ജില്ലാ കളക്ടർ എ.നിസാമുദ്ദീന്റ അദ്ധ്യക്ഷതയിൽ പരിശീലന പരിപാടി സംഘടിപ്പിക്കും. തുടർ ദിവസങ്ങളിൽ ഹെൽത്ത് സ്‌ക്വാഡ് ഭക്ഷണശാലകൾ നേരിട്ട് സന്ദർശിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ നൽകും. ഉത്സവകാലത്ത് നിർദ്ദേശങ്ങൾ ലംഘിച്ച് പ്രവർത്തിക്കുന്നവർക്കെതിരെ നേരിട്ട് നിയമ നടപടികളിലേക്ക് കടക്കും. വ്യാജ ഹെൽത്ത്കാർഡുകൾ ശ്രദ്ധയിൽപ്പെട്ടതിനാൽ ഹെൽത്ത് കാർഡുകളുടെ ആധികാരികത സംബന്ധിച്ച പരിശോധനക്കായി ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. തീർത്ഥാടകർക്ക് ആവശ്യമായ വൈദ്യസഹായത്തിനുള്ള സൗകര്യങ്ങളും ജീവനക്കാരുടെ നിയമനവും പൂർത്തീകരിച്ചു. അയ്യപ്പഭക്തർക്കുള്ള നിർദ്ദേശങ്ങൾ അടങ്ങിയ ബോർഡുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികളും പൂർത്തീകരിച്ചു വരുന്നതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL