തിരുവല്ല : കണ്ണൂർ തലശ്ശേരി മുനിസിപ്പൽ സ്റ്റേഡിയത്തിൽ നവംബർ 3 മുതൽ 8വരെ നടക്കുന്ന 70-ാമത് കേരള സീനിയർ സ്റ്റേറ്റ് ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിനുള്ള ജില്ലാ ടീമിനെ സെജിൻ മാത്യു നയിക്കും. ടീമിന്റെ ഔദ്യോഗിക ജേഴ്സി പ്രകാശനവും കിറ്റ് വിതരണവും നടന്നു. പ്ലാന്റ് ലിപിഡ്സ് ഗ്രൂപ്പ് ഡെപ്യൂട്ടി ജനറൽമാനേജർ പ്രവീൺ തോമസ് മുഖ്യാതിഥിയായി ജേഴ്സി പ്രകാശനം നിർവഹിച്ചു. നിരണം പഞ്ചായത്ത് പ്രസിഡന്റ് ജോളി ഈപ്പൻ, ഫാ.കെ.എ.എബ്രഹാം എന്നിവർ പ്രസംഗിച്ചു.
ബാംഗ്ലൂരിലെ സീനിയർ ഇന്ത്യൻ നാഷണൽ ക്യാമ്പിൽ നിന്ന് നേരിട്ടെത്തി ജില്ലാ ടീമിനൊപ്പം ചേരുന്ന ക്യാപ്റ്റൻ സെജിൻ മാത്യു, സെന്റർ പൊസിഷൻ താരം ജോഷ്വ സുനിൽ ഉമ്മൻ, മുൻ ജൂനിയർ ഇന്റർനാഷണൽ താരങ്ങളായ അഖിൽ എ.ആർ, മുഹമ്മദ് ഷിറാസ് നൗഷാദ് എന്നിവരുടെ സാന്നിദ്ധ്യം ജില്ലയ്ക്ക് കരുത്താകും.
വിശാൽ രവി മാനേജരും യൂഡ്രിക് പെരേര കോച്ചുമായ പത്തനംതിട്ട ടീമിൽ അഭിനന്ദു എ, ഷിബിൻ ജേക്കബ് ഷാജി, സിദ്ധാർത്ഥ്.എസ്, സുദർശൻ.പി (പോയിന്റ് ഗാർഡുമാർ), അഖിൽ എ.ആർ, മാത്യു ജോസഫ് (ഷൂട്ടിംഗ് ഗാർഡുമാർ), റിജാസ് ടി.എം, ഷഹനാസിൽ മുഹമ്മദ് സീനി (സ്മോൾ ഫോർവേഡുമാർ), സെജിൻ മാത്യു, മുഹമ്മദ് ഷിറാസ് നൗഷാദ് (പവർ ഫോർവേഡുമാർ), ജോർദാൻ ചെറിയാൻ ഈപ്പൻ, ജോഷ്വ സുനിൽ ഉമ്മൻ (സെന്ററുകൾ) എന്നിവരാണ് മറ്റ് അംഗങ്ങൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |