
പത്തനംതിട്ട : ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ശിശുദിനാഘോഷങ്ങൾക്ക് മുന്നോടിയായുള്ള ശിശുദിന കലോത്സവം 'വർണോത്സവം' നടത്തി. നഗരസഭ ചെയർപേഴ്സൺ സിന്ധു അനിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് ആർ. അജിത്കുമാർ അദ്ധ്യക്ഷതവഹിച്ചു. നഗരസഭ പൊതുമരാമത്ത് സ്ഥിരംസമിതി ചെയർപേഴ്സൺ സി.കെ.അർജുനൻ, സെക്രട്ടറി ജി.പൊന്നമ്മ, ജോയിന്റ് സെക്രട്ടറി സലിം പി.ചാക്കോ, ട്രഷറർ എ.ജി.ദീപു, മാർത്തോമ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഹേമ മേരി മാത്യൂ, ഹെഡ്മിസ്ട്രസ് സുജ ബേബി, സുമാ നരേന്ദ്ര, കെ.ജയകൃഷ്ണൻ, കലാനിലയം രാമചന്ദ്രൻനായർ, പി.ജി.രാജൻ ബാബു എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |