
പത്തനംതിട്ട : രാംലീല മൈതാനിയിൽ വേട്ട് ചോരിക്കെതിരെ പ്രതിഷേധ മാർച്ച് നടത്തുന്ന രാഹുൽ ഗാന്ധിക്കും ഇന്ത്യ മുന്നണിക്കും പിന്തുണ അറിയിച്ചുകൊണ്ട് ദേശീയ കെട്ടിട നിർമ്മാണ തൊഴിലാളി കോൺഗ്രസ് ഐ എൻ ടി യു സി സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ് ഡി സി സി വൈസ് പ്രസിഡന്റ് എ.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബിനു മരുതിമൂട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ഷാനവാസ് പെരിങ്ങമല , മഹേഷ് കർത്തവ്യം, സജി തേക്കിടയിൽ, ബൈജു ഭാസ്കർ, ബിന്ദു ഭാസ്കർ, സൂസമ്മ കെ.കുഞ്ഞുമോൻ, സുധാമണി, ജോസഫ് കുന്നപ്പള്ളി, ഷിബു പറങ്കിത്തോട്ടം, മാത്യു തോമസ് , സാംകുട്ടി തണ്ണിത്തോട് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |