
പന്തളം: കോൺഗ്രസ് കുരമ്പാല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വദിനാചരണം നടത്തി. യു ഡി എഫ് അടൂർ നിയോജകമണ്ഡലം പ്രസിഡന്റ് പഴകുളം ശിവദാസൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മനോജ് കുരമ്പാല അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സക്കറിയ വർഗീസ് അനുസ്മരണ പ്രഭാഷണം നടത്തി. അടൂർ മോഹൻദാസ് , ബിൻസി ബേബി, കൈലാസം ഉണ്ണികൃഷ്ണൻ , കിരൺകുരമ്പാല ,മണ്ണിൽ രാഘവൻ, ചെറുവള്ളിൽ ഗോപകുമാർ, കുഞ്ഞുമ്മൻ സാമുവൽ, വല്ലാറ്റൂർ വാസുദേവൻപിള്ള ,സി കെ.രാജേന്ദ്രപ്രസാദ്, സജു സാമുവൽ, ജോണിക്കുട്ടി, ബിനു കുളങ്ങര ,സുമ രാജശേഖരൻ ,കരൂർ കൃഷ്ണൻ നായർ, വി.ടി.രാജു, രാജശേഖരൻ പിള്ള എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |