SignIn
Kerala Kaumudi Online
Sunday, 01 November 2026 5.58 AM IST

ലോക പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പ്, വെങ്കലശോഭയിൽ വിഷ്ണുപ്രിയ

vishnupriya-
വിഷ്‌ണുപ്രിയ

കലഞ്ഞൂർ : ന്യൂഡൽഹിയിൽ നടന്ന 47-ാമത് ലോക പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ജേഴ്സിയണിഞ്ഞ് വെങ്കല മെഡൽ നേടിയ കലഞ്ഞൂർ സ്വദേശിനി വിഷ്ണുപ്രിയ പ്രതിസന്ധികളെ അവഗണിച്ച് മികവിനെ കൈപ്പിടിയിലാക്കി മുന്നേറുകയാണ്. യൂത്ത് ഗേൾസ് 80 കിലോഗ്രാം വിഭാഗത്തിൽ ലെഫ്റ്റ് ഹാൻഡ് ഇനത്തിലാണ് വിഷ്ണുപ്രിയയുടെ മെഡൽ നേട്ടം.

സാമ്പത്തിക പരിമിതികളും ജീവിതപ്രതിസന്ധികളും സ്വപ്നങ്ങൾക്ക് തടസമാകാതെയാണ് വിഷ്ണുപ്രിയ കായികരംഗത്ത് മുന്നേറുന്നത്. സ്കൂൾതലത്തിൽ നേരിട്ട അവഗണനകളെപ്പോലും ആത്മവിശ്വാസംകൊണ്ട് മറികടന്ന് പഞ്ചഗുസ്തിയിൽ സ്ഥാനം കണ്ടെത്തുകയായിരുന്നു. കോഴഞ്ചേരി സെന്റ് തോമസ് കോളേജിലെ പഠനകാലത്താണ് പഞ്ചഗുസ്തിയിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നത്.

കൊടുമൺ പ്ലാന്റേഷനിലെ തൊഴിലാളിയായ രജനി, ഹോട്ടൽ ജീവനക്കാരനായ കെ.പ്രദീപ് എന്നിവരാണ് മാതാപിതാക്കൾ. പരിമിതമായ സാഹചര്യങ്ങളിൽനിന്ന് ലോക കായികവേദിയിൽ മെഡൽ നേട്ടത്തിലെത്തിയ വിഷ്ണുപ്രിയയുടെ വിജയം കലഞ്ഞൂരിന് അഭിമാനമായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL