
അടൂർ : പഴകുളം മേട്ടുമ്പുറം സ്വരാജ് ഗ്രന്ഥശാലയിലെ കലാസാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ വയലാർ അനുസ്മരണം നടത്തി. ലൈബ്രറി കൗൺസിൽ താലൂക്ക് എക്സിക്യൂട്ടീവ് അംഗം ബിനു വെള്ളച്ചിറ ഉദ്ഘാടനം ചെയ്തു. സാഹിത്യവേദി പ്രസിഡന്റ് പി സി ആന്റണി അദ്ധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് എസ്.മീരാ സാഹിബ് അനുസ്മരണ പ്രഭാഷണം നടത്തി. സെക്രട്ടറി എസ്.അൻവർഷ, ബിജു ജനാർദ്ദനൻ, വിദ്യ.വി.എസ്, എസ്.സൗമ്യ എന്നിവർ പ്രസംഗിച്ചു. ലൈബ്രറേറിയൻ എൽ.ഷിംന, വി.എസ്.വിദ്യ, ദിയ ഫാത്തിമ, മുഹമ്മദ് യാസീൻ എന്നിവർ വയലാർ കവിതകൾ ആലപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |