SignIn
Kerala Kaumudi Online
Tuesday, 03 November 2026 5.47 AM IST

പോക്‌സോ കേസിൽ 37കാരൻ പിടിയിൽ

pramod-tp
പ്രമോദ് ടി.പി

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ഒന്നാം പ്രതിയെ പെരുനാട് പൊലീസ് അറസ്റ്റ് ചെയ്തു. വടശ്ശേരിക്കര ബൗണ്ടറി തടത്തിൽവീട്ടിൽ പ്രമോദ് ടി.പി. (37) ആണ് പിടിയിലായത്.
2023 മുതൽ കഴിഞ്ഞ ഒക്ടോബർ 11വരെയുള്ള കാലയളവിലാണ് ലൈംഗീകാതിക്രമം നടത്തിയത്. കേസിൽ പെൺകുട്ടിയുടെ മാതാവായ രണ്ടാംപ്രതിക്ക് സംഭവത്തിൽ പങ്കുണ്ടായിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പെരുനാട് സർക്കിൾ ഇൻസ്‌പെക്ടർ ആർ.സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ മിഥുൻ അശോക്, എ.എസ്.ഐ പി.ആർ.അഭിലാഷ്, എസ്.സി.പി.ഒമാരായ പി.ഡി.രാജേഷ്, ബിജു വിശ്വനാഥൻ, സി.പി.ഒമാരായ അജാസ്‌മോൻ, വി.വിജയേഷ്, ഗോകുൽ കൃഷ്ണൻ, സേതു കൃഷ്ണൻ, അരവിന്ദാക്ഷൻ നായർ, എം.അനന്ദു, അനന്ദു കെ.ലാൽ, കെ.എ.അഖിൽ, രാംപ്രകാശ് എന്നിവരടങ്ങിയസംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL