
വെണ്ണിക്കുളം : പടുതോട് രാജീവ് ഗാന്ധി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നടത്തുന്ന അഖില കേരള ഹൈസ്കൂൾ വായനാമത്സരത്തിന്റെ പുസ്തകങ്ങളുടെ പരിചയപ്പെടുത്തൽ പരിപാടി വെണ്ണിക്കുളം സെന്റ് ബെഹനാൻസ് ഹൈസ്കൂളിൽ പ്രിൻസിപ്പൽ രജനി ജോയ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാനാദ്ധ്യാപിക സൂസൺ എം.അലക്സാണ്ടർ അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം നജീബ് റാവുത്തർ, ഗ്രന്ഥശാല വൈസ് പ്രസിഡന്റ് ബിജു ജേക്കബ് കൈതാരം , ഷിജു.കെ.ഐ , ജിന്റി വറുഗീസ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |