SignIn
Kerala Kaumudi Online
Tuesday, 03 November 2026 5.47 AM IST

പൂജ സമർപ്പിച്ചു

kalleli-

കോന്നി : കല്ലേലി കാവിൽ തുലാമാസ ആയില്യം പൂജ നടന്നു. 999 മലകളുടെ അധിപനായ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്റെയും നാഗരാജാവിന്റെയും നാഗയക്ഷിയമ്മയുടെയും അഷ്ടനാഗ ദൈവങ്ങളുടെയും അനുഗ്രഹസാന്നിദ്ധ്യത്തിൽ നാഗാരാധനയുടെ പുണ്യവേളയായ ആയില്യം പൂജ ആചാരാനുഷ്ഠാനങ്ങളോടെ നടന്നു. നാഗദേവതകൾക്ക് മഞ്ഞൾ നീരാട്ടും പാലഭിഷേകവും കരിക്കഭിഷേകവും ഉൾപ്പെടെയുള്ള വഴിപാടുകൾ സമർപ്പിച്ച് ഭക്തജനങ്ങൾ പ്രാർത്ഥനയിൽ പങ്കുചേർന്നു. മണ്ണിൽ വേരൂന്നിയ വിശ്വാസവും പ്രകൃതിയോടുള്ള ആദരവും പിതൃപാരമ്പര്യത്തിന്റെ ആത്മീയ ചൈതന്യവും വിളിച്ചോതുന്ന പുണ്യകർമമായിമാറി ആയില്യം പൂജ സമർപ്പണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL