
പന്തളം : ഐവാല ക്ഷേത്രത്തിൽ ആയില്യം പൂജയും വൃക്ഷ പൂജയും നടന്നു. വൃക്ഷ മിത്ര പുരസ്കാരം എസ്.പരമേശ്വരന് അഡ്വ.സുരേഷ് സോമ സമ്മാനിച്ചു. പ്രസിഡന്റ് എൻ.സോമൻ പിള്ള അദ്ധ്യക്ഷതവഹിച്ചു. വിദ്യാഭ്യാസ പുരസ്കാരങ്ങൾ സെക്രട്ടറി പി.എം.സുഭാഷ്, പി.വി.അശോക് എന്നിവർ നൽകി. സുരേഷ് സോമയും വിനോദ് മുളമ്പുഴയും വാദ്യങ്ങളുടെ അകമ്പടിയോടെ ഭൂമി ഗീതങ്ങൾ അവതരിപ്പിച്ചു. സർപ്പപൂജയ്ക്കും വൃക്ഷപൂജയ്ക്കും തന്ത്രിമാരായ പുതുശ്ശേരിൽ ഹരികൃഷ്ണൻ നമ്പൂതിരിയും മുട്ടം ഈശ്വരൻ നമ്പൂതിരിയും നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |