റാന്നി : സ്കൂട്ടറിന്റെ സീറ്റിനടിയിൽ കയറിക്കൂടിയ ശംഖുവരയൻ പാമ്പിനെ പിടികൂടി. റാന്നി കരികുളം അഞ്ചുകുഴി സൂനുന്റെ സ്കൂട്ടറിനുള്ളിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി 11ന് സൂനു സ്കൂട്ടറിൽ കയറാൻ ശ്രമിച്ചപ്പോഴാണ് വീടിന്റെ സിറ്റൗട്ടിൽ പാമ്പിനെ കണ്ടത്. ഓടിച്ചുവിടാൻ ശ്രമിച്ചെങ്കിലും പാമ്പ് സ്കൂട്ടറിന്റെ ഉള്ളിലേക്ക് കയറുകയായിരുന്നു. വീട്ടുകാരും നാട്ടുകാരും ചേർന്ന് വർക്ക്ഷോപ്പ് ജീവനക്കാരനെ വിളിച്ച് വരുത്തി പാമ്പു പിടിത്ത വിദഗ്ദ്ധൻ മാത്തുക്കുട്ടി വേങ്ങമൂട്ടിയുടെ സഹായത്തോടെ സ്കൂട്ടറിന്റെ സീറ്റ് അഴിച്ചാണ് പാമ്പിനെ പിടികൂടിയത്. പാമ്പിനെ പിന്നീട് വനംവകുപ്പ് ദ്രുതകർമ്മ സേനയ്ക്ക് കൈമാറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |