കോന്നി : മലയാലപ്പുഴ ദേവീക്ഷേത്രത്തിൽനിന്ന് വിളക്ക് മോഷ്ടിച്ച കേസിൽ തമിഴ്നാട് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് ഇഞ്ചാർ സ്വദേശി മുത്തുമാരിയപ്പൻ (34) ആണ് അറസ്റ്റിലായത്. ക്ഷേത്രത്തിൽ വാച്ചറായി ജോലി ചെയ്തിരുന്ന കവിയൂർ സ്വദേശി സുരേഷ് കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ ഒക്ടോബർ 15ന് രാവിലെ 11.30നും ഉച്ചയ്ക്ക് 12നും ഇടയിലായിരുന്നു മോഷണം. ഏകദേശം മൂന്ന് കിലോഗ്രാം തൂക്കവും 8,000 രൂപയോളം വിലയുമുള്ള ഓടിന്റെ ലക്ഷ്മി വിളക്കാണ് മോഷ്ടിച്ചത്. ഇളം നീല നിറത്തിലുള്ള ഡിസൈനോടുകൂടിയ ഷർട്ടും നീല ലുങ്കിയും ധരിച്ചെത്തിയ ആൾ മഞ്ഞ ബാഗിലാക്കി വിളക്ക് കടത്തി കൊണ്ടുപോകുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |