SignIn
Kerala Kaumudi Online
Wednesday, 04 November 2026 5.41 AM IST

വന്യജീവി ആക്രമണം: കൃഷിനാശത്തിന് നഷ്ടപരിഹാരം കാത്ത് അപേക്ഷകൾ 6,000 ലേറെ

agri
കൃഷിനാശത്തിന് നഷ്ടപരിഹാരം കാത്ത്

പത്തനംതിട്ട:വന്യജീവികളുണ്ടാക്കുന്ന കൃഷിനാശത്തിൻറെ നഷ്ടപരിഹാരത്തുകയ്ക്കായി സംസ്ഥാനത്ത് തീർപ്പാകാതെ കിടക്കുന്നത് ആറായിരത്തിലേറെ അപേക്ഷകൾ.

നഷ്ടപരിഹാരത്തുക കഴിഞ്ഞദിവസം ഇരട്ടിയാക്കി ഉയർത്തിയെങ്കിലും കർഷകർക്ക് കൃത്യസമയത്ത് ലഭ്യമാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. പരിശോധന പൂർത്തിയാക്കിയതും അന്വേഷണത്തിലുള്ളതുമായ അപേക്ഷകളുണ്ട്. തുക ലഭിക്കാൻ മൂന്നു മുതൽ ആറ് മാസം വരെ കാത്തിരിക്കേണ്ടി വരാറുണ്ടെന്ന് കർഷകർ പറയുന്നു. അപ്പോഴേക്കും കാലാവസ്ഥ മാറും. കൃഷി വീണ്ടും തുടങ്ങാനാവില്ല. നഷ്ടപരിഹാരം കുടിശിക ഇല്ലാതെ നൽകുന്നതിന് 119കോടി രൂപ കഴിഞ്ഞമാസം സർക്കാർ അനുവദിച്ചിരുന്നു.

തേങ്ങയ്ക്കും കൊക്കൊയ്ക്കും നഷ്ടപരിഹാരം ഏർപ്പെടുത്തിയിട്ടുണ്ട്. തുക അവസാനമായി വർദ്ധിപ്പിച്ചത് 2015ലാണ്.

നഷ്ടപരിഹാരം കുറവായതിനാൽ കൃഷിചെയ്യാതെ തരിശ് ഭൂമികൾ കൂടി. വിപണികളിൽ കർഷകപങ്കാളിത്തം പകുതിയോളമായെന്നും കൃഷി വകുപ്പ് വിലയിരുത്തുന്നു.

നഷ്ടപരിഹാരഅപേക്ഷകളുടെ എണ്ണം പരിമിതപ്പെടുത്തിയത് റദ്ദാക്കിയിട്ടുണ്ട്. നഷ്ടപരിഹാര തുകയ്ക്കുളള പരിധിയും ഒഴിവാക്കി. കൃഷിനാശം രണ്ടാഴ്ചയ്ക്കുള്ളിൽ അധികൃതരെ അറിയിക്കണം. ആറ് മാസത്തിനുള്ളിൽ അപേക്ഷിക്കണം.

വന്യജീവി ആക്രമണത്തിൽ ജീവൻ നഷ്ടപ്പെടുന്നവർക്കും പരിക്കേൽക്കുന്നവർക്കും നഷ്ടപരിഹാരം 25ശതമാനം വർദ്ധിപ്പിച്ചിരുന്നു.

തീർപ്പാകാത്ത അപേക്ഷകൾ:6121

നഷ്ടപരിഹാരനിരക്ക്

നെല്ല്(ഹെക്ടറിന്):22,000 രൂപ.

കായ്ക്കുന്ന തെങ്ങ് ഒന്നിന്:1440.

കായ്ക്കാത്തത്:770

ഒരു വർഷം പ്രായമായ തെങ്ങ്:220

കുലച്ച വാഴ:220

കുലയ്ക്കാത്തത്:166

ടാപ്പിംഗ് റബർ ഒന്നിന്:660

ടാപ്പിംഗ് ഇല്ലാത്തത്:440

കായ്ക്കുന്ന കമുക്:330

കായ്ക്കാത്തത്:220

കൊക്കൊമരം:220

കാപ്പിച്ചെടി:220

കുരുമുളകുചെടി:166

തേങ്ങ ഒന്നിന്:15

കൊക്കൊ കിലോഗ്രാം:30.

'' നഷ്ടപരിഹാരതുക വർദ്ധിപ്പിച്ചത് ആശ്വാസകരമാണ്. തുക ലഭിക്കാൻ മൂന്ന് മാസത്തിലേറെ വൈകുന്നുണ്ട്.

-ഹമീദുകുട്ടി നാരങ്ങാനം,

സംസ്ഥാന കർഷക അവാർഡ് ജേതാവ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL