ചിറ്റാർ : ഗന്ധർവ കവി വയലാർ രാമവർമ്മയുടെ ഓർമ്മകൾ ഉണർത്തി പുരോഗമന കലാസാഹിത്യാസംഘം പെരുനാട് ഏരിയ കമ്മിറ്റി ചിറ്റാറിൽ ഇന്ദ്രവല്ലരി എന്ന പേരിൽ അനുസ്‌മരണയോഗം നടത്തി. ജില്ലാസെക്രട്ടറി അഡ്വ.സുധീഷ് വെൺപാല ഉദ്ഘാടനം ചെയ്തു. പു.ക.സ പെരുനാട് ഏരിയ പ്രസിഡന്റ് എസ്.ഷെരീഫ് അദ്ധ്യക്ഷത വഹിച്ചു. എരിയാ സെക്രട്ടറി ടി.കെ സജി, കെ.ജി മുരളീധരൻ, വി.എ സലിം , സലീന സലീം, ധന്യവിശ്വനാഥൻ . റജി മന്ദിരത്തിൽ തുടങ്ങിയവർ സംസാരിച്ചു. രിപാടിയോടനുബന്ധിച്ച് വയലാർ അനശ്വരമാക്കിയ ചലച്ചിത്ര ഗാനങ്ങളുടേയും കവിതകളുടേയും ആലാപനവും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |