SignIn
Kerala Kaumudi Online
Wednesday, 04 November 2026 4.12 AM IST

അടൂർ പൊലീസ് സ്റ്റേഷനിലെ അതിക്രമം, യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ

arrest-
അറസ്റ്റ്

അടൂർ: യൂട്യൂബർ രാജൻ ജോസഫിനെ കൊണ്ടുവന്ന പൊലീസ് വാഹനം തടഞ്ഞവരെ നീക്കാൻ ശ്രമിച്ചപ്പോൾ സിവിൽ പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റ സംഭവത്തിൽ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ജയകൃഷ്ണൻ പള്ളിക്കൽ അറസ്റ്റിൽ. ജൂലായ് 11നാണ് കേസിനാസ്പദമായ സംഭവം. നിഥിൻ എന്ന പൊലീസുകാരനാണ് പരിക്കേറ്റത്. സമൂഹ മാദ്ധ്യമങ്ങളിലൂടെ തന്നെ അപമാനിച്ചെന്ന പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയിലായിരുന്നു രാജൻ ജോസഫിനെ അറസ്റ്റുചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുവന്നത്. യൂത്ത് കോൺഗ്രസ്, കോൺഗ്രസ് പ്രവർത്തകരാണ് വാഹനം അടൂർ സ്റ്റേഷൻ കവാടത്തിൽ തടഞ്ഞത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL