പത്തനംതിട്ട : ഈ വർഷത്തെ ജില്ലാതല ഭരണഭാഷാ സേവന പുരസ്‌കാരം പത്തനംതിട്ട കളക്ടറേറ്റിലെ ക്ലർക്ക് വീണാ വി.നായർക്ക്. വാഴമുട്ടം സ്വദേശിനിയായ വീണ നാലുവർഷം മുമ്പാണ് സർക്കാർ സർവീസിൽ പ്രവേശിച്ചത്. ജില്ലാതലത്തിൽ വിവിധ സർക്കാർ കാര്യാലയങ്ങളിൽ നിന്നായി ലഭിച്ച അപേക്ഷകരാണ് പുരസ്‌കാര നിർണയത്തിനായുള്ള മത്സരത്തിൽ പങ്കെടുത്തത്.
ജില്ലാ കളക്ടർ എ.നിസാമുദ്ദീൻ, ആർ.രാജലക്ഷ്മി, കെ.കെ. ജയകുമാർ, പ്രൊഫ.ഡോഎം.എസ്.പോൾ എന്നിവർ അംഗങ്ങളായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |