കോന്നി: മുരിങ്ങമംഗലം വർഷ മൾട്ടി ജലനിധി ജലവിതരണ സമിതിയുടെ നേതൃത്വത്തിൽ കോന്നി ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. മെഡിക്കൽ കോളേജ് റോഡിൽ മഞ്ഞക്കടമ്പ് ആനകുത്തി വാഴത്തോപ്പിൽ പുതിയതായി ആരംഭിച്ച പാറമടയുടെ ലൈസൻസ് റദ്ദ് ചെയ്യത് പ്രവർത്തനം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു മാർച്ച്. പരിസ്ഥിതി സംരക്ഷണ സമിതി പ്രസിഡന്റ് സലിൽ വയലാത്തല ഉദ്ഘാടനം ചെയ്തു. സന്തോഷ് കുമാർ, പി.ഗീത, ജയകുമാർ, അനിത ബിജു, ഐവാൻ വകയാർ, ശോഭ മുരളി, എൻ.എസ് രാജേന്ദ്രകുമാർ, എം.എസ് ഗോപിനാഥൻ, അയ്യപ്പൻ നായർ, അജിത്ത് അരവിന്ദൻ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |