പന്നിവിഴ: പന്നിവിഴ സന്തോഷ് വായനശാലയുടെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ആഘോഷവും ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. അടൂർ നഗരസഭാ ചെയർപേഴ്സൺ റീനാ ശാമുവേൽ ഉദ്ഘാടനം ചെയ്തു. റിട്ട.കലാ അദ്ധ്യാപകൻ എ.രാമചന്ദ്രൻ മാഷിനെ ചടങ്ങിൽ അടൂർ നഗരസഭയുടെയും ആനന്ദപ്പള്ളി ഗവ.എൽ.പി.സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ പൊന്നാടയണിയിച്ച് ആദരിച്ചു. ജ്യോതി സുരേന്ദ്രൻ, മനു വിത്സൻ, വർഗീസ് ദാനിയേൽ, പ്രധാനാധ്യാപിക ഗംഗാഭായി. കെ, വായനശാലാ സെക്രട്ടറി വി.കെ. സ്റ്റാൻലി, വി. മാധവൻ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |