SignIn
Kerala Kaumudi Online
Thursday, 05 November 2026 6.31 AM IST

പ്രദർശിപ്പിക്കണം

mala

ചെങ്ങന്നൂർ: താലൂക്കിലെ ഇടത്താവളങ്ങളിൽ അന്യസംസ്ഥാനങ്ങളിൽ നിന്നുമെത്തുന്ന ശബരിമല തീർത്ഥാടകർക്കായി പ്രദേശത്തെ ഭക്ഷ്യ വ്യാപാര സ്ഥാപനങ്ങൾ/ ഹോട്ടലുകൾ/ റസ്റ്റോറന്റുകൾ എന്നിവിടങ്ങളിലെ വിലവിവര പട്ടിക 6 ഭാഷകളിൽ പ്രദർശിപ്പിക്കാൻ വ്യാപാരികൾക്ക് നിർദേശം. തീർത്ഥാടനത്തോടനുബന്ധിച്ച് റവന്യൂ ഡിവിഷണൽ ഓഫീസറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർദേശം നൽകിയത്. ഭക്ഷ്യവസ്തുക്കളുടെ വിലയിലും തൂക്കത്തിലും കൃത്രിമത്വം പാടില്ല. നിശ്ചിത അളവ് മൂല്യത്തേക്കാൾ കുറച്ചു നൽകുവാനോ നിശ്ചയിച്ചിട്ടുള്ള വിലയേക്കാൾ കൂടുതൽ ഈടാക്കുവാനോ പാടില്ല. വില നിലവാരം പ്രദർശിപ്പിക്കാത്തവർക്കും നിശ്ചയിച്ച വിലയേക്കാൾ കൂടുതൽ ഈടാക്കുന്നവർക്കും എതിരെ ശിക്ഷാനടപടികൾ സ്വീകരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL