
പത്തനംതിട്ട : പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരുടെ സാമ്പത്തിക ഉന്നമനത്തിനും സ്വയംതൊഴിൽ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ വിവിധ വായ്പാ പദ്ധതികൾ നടപ്പാക്കുന്നു. കുടുംബശ്രീ സി.ഡി.എസ് മുഖേന പട്ടികജാതി വിഭാഗത്തിന് 6.5 ശതമാനം പലിശ നിരക്കിൽ പരമാവധി 1,30,000 രൂപയും പട്ടികവർഗ വിഭാഗത്തിന് ആറ് ശതമാനം പലിശ നിരക്കിൽ പരമാവധി 1,00,000 രൂപയും സ്വയംതൊഴിൽ വായ്പയായി അനുവദിക്കുന്നു. വിവരങ്ങൾക്ക് പത്തനംതിട്ട കെ.എസ്.ഡി.സി സബ് ഓഫീസുമായി ബന്ധപ്പെടുണം. ഫോൺ: 9188934112, 9400208526.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |