
അടൂർ: തെങ്ങമം ബാലകൃഷണന്റെ സ്മരണാർത്ഥം നല്കുന്ന മൂന്നാമത് സാഹിത്യ പുരസ്കാരങ്ങൾക്കായി തെങ്ങമം യുവരശ്മി ഗ്രന്ഥശാല കൃതികൾ ക്ഷണിച്ചു. 2020 ജനുവരി ഒന്ന് മുതൽ 2026 വരെ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച നോവൽ വിഭാഗത്തിലുള്ള കൃതികളുടെ രണ്ട് കോപ്പികൾ 20ന് മുമ്പ് സെക്രട്ടറി, യുവരശ്മി ഗ്രന്ഥശാല തെങ്ങമം പത്തനംതിട്ട - പിൻ കോഡ് - 690522 എന്ന വിലാസത്തിൽ ലഭിക്കണം. 10001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതായിരിക്കും അവാർഡ്. ഫോൺ : 9447048831, 9946907968.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |