
മെഴുവേലി : സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായി നിർമാണം പൂർത്തിയാക്കിയ മെഴുവേലി സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 2.30ന് വില്ലേജ് ഓഫീസ് പരിസരത്ത് മന്ത്രി എ.പി.അനിൽകുമാർ നിർവഹിക്കും.
അബിൻ വർക്കി എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ ആന്റോ ആന്റണി.എം.പി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി, ജില്ലാ കളക്ടർ എ.നിസാമുദ്ദീൻ, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിനീത അനിൽ, മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എ.നെജോമോൻ, കുളനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോൾ രാജൻ, അടൂർ ആർ.ഡി.ഒ റ്റി ബിനുരാജ്, തദ്ദേശ സ്ഥാപന അദ്ധ്യക്ഷർ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സാമൂഹിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |