SignIn
Kerala Kaumudi Online
Thursday, 05 November 2026 6.31 AM IST

കാട്ടുപന്നി ശല്യം: നടപടി വേണം

boar

അത്തിക്കയം : നാറാണംമൂഴി പഞ്ചായത്തിലെ 3, 7, 13, 14 വാർഡുകളിൽ വർദ്ധിക്കുന്ന കാട്ടുപന്നി ശല്യം തടയാൻ പഞ്ചായത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ശല്യക്കാരായ കാട്ടുപന്നികളെ കൊല്ലുന്നതിന് സർക്കാർ നൽകിയ അധികാരം വിനിയോഗിക്കണമെന്ന് യോഗം നിർദേശിച്ചു.അലക്സ് അറയ്ക്കമണ്ണിൽ അദ്ധ്യക്ഷനായി. രജീവ് താമരപ്പള്ളിൽ, മടന്തമൺ തോമസ്, സിബി എലിപ്പുലിക്കാട്ട്, തോമസ് പുല്ലംപള്ളിൽ, സജിൻ കൈമൂട്ടുംപറമ്പിൽ, സൂസൻ തോമസ്, എം.എം.നീത, സാബു ചാലുപറമ്പിൽ, ബാബു പയ്യനാട്ട്, എസ്.അരുൺ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL