
പത്തനംതിട്ട: അടൂർ പൊലീസ് സ്റ്റേഷനിൽ കയറി അതിക്രമം കാട്ടിയതിന് ജില്ലാപഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയെ പ്രതിയാക്കി കേസെടുത്തു. കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്ത മുൻ എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിന്റെ സുഹൃത്തുക്കളും യൂത്ത് കോൺഗ്രസ് പ്രവർത്തകരുമായ ഫെനി നൈനാൻ, നെസ്മൽ, അബിൻ ശിവദാസ് എന്നിവരെയും പ്രതികളാക്കി. ഇക്കഴിഞ്ഞ ജൂലായ് 11ന് രാത്രിയിൽ അടൂർ പൊലീസ് സ്റ്റേഷനിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ കഴിഞ്ഞയാഴ്ച പുറത്തുവന്നതിന് പിന്നാലെയാണ് കേസെടുത്തത്. ശ്രീനാദേവിയെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ യൂട്യൂബർ രാജൻ ജോസഫിനെ അറസ്റ്റുചെയ്ത് സ്റ്റേഷനിൽ കൊണ്ടുവന്നപ്പോൾ തിരിച്ചറിയലിന് എത്തിയ ശ്രീന, അനുവാദമില്ലാതെ സെല്ലിൽ എത്തി യൂട്യൂബറെ പരിഹസിച്ചിരുന്നു. രാജൻ ജോസഫിനെ കൊണ്ടുവന്ന പൊലീസ് ജീപ്പ് ശ്രീനാദേവിയുടെ സാന്നിദ്ധ്യത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞതിനെ തുടർന്നുണ്ടായ സംഘർത്തിൽ പൊലീസുകാരന് പരിക്കേറ്റു. ഇൗ കേസിൽ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ജയകൃഷ്ണൻ പള്ളിക്കലിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീനാദേവിക്കെതിരെ കേസെടുത്തത്. അടൂരിലെ യൂത്ത് കോൺഗ്രസ് ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഒൻപത് മുതൽ സി.പി.എം അനിശ്ചിതകാല സത്യഗ്രഹം നടത്തും. സംസ്ഥാന സെക്രട്ടറിയേറ്റംഗം പി.ജയരാജൻ ഉദ്ഘാടനം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |