SignIn
Kerala Kaumudi Online
Thursday, 05 November 2026 6.31 AM IST

കേരളോത്സവം മിഴിവ്

45

മുളക്കുഴ: മുളക്കുഴ ഗ്രാമപഞ്ചായത്തിന്റെയും കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കേരളോത്സവം മിഴിവ്-2026ന് തുടക്കമായി. 15വരെയാണ് കേരളോത്സവം നടക്കുന്നത്. വിളംബര ഘോഷയാത്രയോടെയാണ് പരിപാടികൾക്ക് തുടക്കമായത്. അത്‌ലറ്റിക്സ് മത്സരങ്ങൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിത മനു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സന്തോഷ് രമണിക അദ്ധ്യക്ഷത വഹിച്ചു. സി.ആർ. രതീഷ് കുമാർ, പുഷ്പ വർഗീസ്, ലീലാമ്മ ജോസ്, പി.ജി. സുരേഷ് കുമാർ, പി.സുജിത്ത് ബാബു, എം.എൻ. മോളമ്മ, സോജൻ തെക്കേടത്ത്, അനീഷ് മുളക്കുഴ, മറിയാമ്മ റെനി, സിന്ധു ആർ, പ്രമോദ് കാരയ്ക്കാട്, രാജി രാജീവ്, ടൈറ്റസ്, വി.വി.സുരേഷ്, ഷൈലജ, പി.എസ്.ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL