SignIn
Kerala Kaumudi Online
Thursday, 05 November 2026 4.45 AM IST

ലോട്ടറിയടിച്ചെന്ന് തെറ്റിദ്ധരിപ്പിച്ച് രണ്ടായിരം രൂപ തട്ടിയെടുത്തു

thomas
തോമസ് ജോർജ്

അടൂർ: ലോട്ടറിയടിച്ചെന്ന് ലോട്ടറി വിൽപ്പനക്കാരനെ തെറ്റിദ്ധരിപ്പിച്ച് രണ്ടായിരം രൂപ തട്ടിയെടുത്തു. മാവേലിക്കര കെ.എസ്.ആർ.ടി.സി.ബസ് സ്റ്റാൻഡിന് സമീപം വാടകയ്ക്ക് താമസിക്കുന്ന വെട്ടുമേനി കിഴക്കുംപ്പള്ളി വീട്ടിൽ റോയി(തോമസ് ജോർജ്ജ് 59)നാണ് പണം നഷ്ടപ്പെട്ടത്. സ്കൂട്ടറിൽ വന്നയാളാണ് കബളിപ്പിച്ചതെന്ന് റോയി പറഞ്ഞു. ഇയാൾ ആദ്യം റോയിയോട് അൻപത് രൂപയുടെ നാല് ടിക്കറ്റ് വാങ്ങി. തുടർന്നാണ് മറ്റ് മൂന്ന് ടിക്കറ്റുകൾ കാണിച്ച് ആറായിരം രൂപയുടെ സമ്മാനം അടിച്ചെന്ന് പറഞ്ഞത്.

റോയിക്ക് ശാരീരിക അവശതകളുണ്ട്. ഇതുമൂലം ടിക്കറ്റുകളുടെ ലിസ്റ്റ് നോക്കിയത് സ്കൂട്ടർ യാത്രികനായിരുന്നു. തന്റെ കൈവരം രണ്ടായിരം രൂപയേയുള്ളെന്ന് പറഞ്ഞപ്പോൾ അതുവാങ്ങി ഇയാൾ പോയി. പിന്നീട് റോയി സമീപത്തെ കടയിൽ കയറി ലോട്ടറി ടിക്കറ്റിലെ ക്യൂ ആർ കോഡ് സ്കാൻ ചെയ്തപ്പോഴാണ് തട്ടിപ്പ് മനസിലാകുന്നത്. രോഗിയായ ഭാര്യയെ ആശുപത്രിയിൽ കൊണ്ടുപോകാനും വാടക നൽകാനും വച്ചിരുന്ന പണമാണ് നഷ്ടമായതെന്ന് റോയി പറഞ്ഞു. അടൂർ പൊലീസിൽ പരാതി നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL