പത്തനംതിട്ട: ചെങ്ങറയിൽ നിന്ന് ക്വാറി വേസ്റ്റുമായി ഹരിപ്പാട്ടേക്ക് പുറപ്പെട്ട ടോറസ് ലോറി അബാൻ ജംഗ്ഷന് സമീപം വശത്തേക്കു മറിഞ്ഞു. ഡ്രൈവർ മനേഷ് ലോറിയിൽ നിന്ന് ചാടി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ പത്തരയോടെ അബാൻ വഴി സ്റ്റേഡിയം ഭാഗത്തേക്കു വരികയായിരുന്നു ലോറി. മേൽപ്പാലത്തിന്റെ വശത്ത് തട്ടാതിരിക്കാൻ ഇടതു വശം ചേർന്നുവന്ന ലോറി വശത്തെ മണ്ണിടിഞ്ഞ് ചതുപ്പിലേക്ക് മറിയുകയായിരുന്നു. ലോറി ചരിയുന്നതിനിടെയാണ് ഡ്രൈവർ ചാടിയത്. പിന്നാലെ ലോറി തലകീഴായി മറിഞ്ഞു. രാത്രിയോടെ ക്രെയിൻ ഉപയോഗിച്ച് ലോറി പൊക്കിയെടുക്കാൻ ശ്രമം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |