SignIn
Kerala Kaumudi Online
Thursday, 05 November 2026 4.45 AM IST

വന്യജീവിശല്യം രൂക്ഷം; ജനം ഭീതിയിൽ

snake
ഒഴുവന്‍പാറ - വടശ്ശേരിക്കര റോഡില്‍ കണ്ടെത്തിയ പെരുമ്പാമ്പ്

റാന്നി: കാട്ടുപന്നി മുതൽ പെരുമ്പാമ്പ് വരെ നാട്ടിലിറങ്ങിയതോടെ ജനം ഭീതിയിൽ. ഒഴുവൻപാറ വടശ്ശേരിക്കര റോഡിൽ പല ദിവസങ്ങളിലും പെരുമ്പാമ്പിനെ കണ്ടിരുന്നു. കാട്ടുപന്നി ശല്യം രൂക്ഷമാണ്. പലരെയും കാട്ടുപന്നിയും കാട്ടാനയും ആക്രമിച്ചിട്ടുണ്ട്. നാല് മാസത്തിനിടയിൽ റാന്നി ടൗണിനോട് ചേർന്നും കിഴക്കൻ മലയോര പ്രദേശങ്ങളിലുമായി നിരവധി പേരെയാണ് പാമ്പ് കടിച്ചത്. കഴിഞ്ഞ ദിവസം കാട്ടാനയുടെ അക്രമണത്തിനിൽ രണ്ടുപേർക്ക് ജീവൻ തിരിച്ചുകിട്ടിയത് ഭാഗ്യംകൊണ്ട് മാത്രമാണ്. കാട്ടാനകളും കാട്ടുപന്നികളും അടക്കമുള്ള വന്യമൃഗങ്ങൾ വൻതോതിലാണ് കൃഷി നശിപ്പിക്കുന്നത്. . അഞ്ചോളം കാട്ടാനകൾ പകൽ സമയത്തും വടശ്ശേരിക്കര,​ ഒളികല്ല് മേഖകളിൽ വിഹരിക്കുന്നുണ്ടെന്ന് വടശ്ശേരിക്കര സ്വദേശിയായ രാജേഷ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL