SignIn
Kerala Kaumudi Online
Friday, 06 November 2026 5.50 AM IST

ശബരിമല റോഡ് വികസനം: വനംവകുപ്പിന്റെ തടസങ്ങൾ പരിഹരിക്കുമെന്ന് മന്ത്രി

pamba-avalaokanam
പമ്പ ശ്രീരാമ സാകേതം ഓഡിറ്റോറിയത്തിൽ ശബരിമല മണ്ഡല മകരവിളക്ക് അവലോകന യോഗം റവന്യൂ വകുപ്പ് മന്ത്രി എ.പി.അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു.

പത്തനംതിട്ട: ശബരിമല തീർത്ഥാടനത്തിനെത്തുന്ന ഭക്തർക്ക് സുരക്ഷിതവും സുഗമവുമായ യാത്രയ്‌ക്കൊപ്പം മികച്ച സേവനാനുഭവവും ഉറപ്പാക്കാൻ എല്ലാ വകുപ്പുകളും ഏകോപനത്തോടെയും ഉത്തരവാദിത്വബോധത്തോടെയും പ്രവർത്തിക്കണമെന്ന് റവന്യൂ മന്ത്രി എ.പി അനിൽകുമാർ നിർദേശിച്ചു. തീർത്ഥാടനവുമായി ബന്ധപ്പെട്ട് നടന്ന റവന്യൂ വകുപ്പിന്റെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. റോഡ് നവീകരണവുമായി ബന്ധപ്പെട്ട് വനം വകുപ്പിന്റെ ഭാഗത്തുനിന്നുള്ള ചില സാങ്കേതിക തടസങ്ങൾ പരിഹരിക്കും.

ശുചിത്വത്തിന് പ്രത്യേക പരിഗണന

പമ്പയിൽ ആചാരത്തിന്റെ ഭാഗമെന്ന നിലയിൽ വസ്ത്രങ്ങൾ പുഴയിൽ ഉപേക്ഷിക്കുന്ന പ്രവണത ഒഴിവാക്കാൻ ബോധവത്കരണ പ്രചാരണം നടത്തണം. ഇത് കേരളത്തിന്റെ ആചാരത്തിന്റെ ഭാഗമല്ലെന്ന സന്ദേശം തീർത്ഥാടകരിലേക്ക് എത്തിക്കണം. വർഷങ്ങളായി തുടരുന്ന ശീലങ്ങൾ പെട്ടെന്ന് മാറ്റാൻ കഴിയില്ലെന്നതിനാൽ ഉപേക്ഷിക്കപ്പെടുന്ന വസ്ത്രങ്ങൾ സമയബന്ധിതമായി നീക്കം ചെയ്യുന്നതിനും പ്രത്യേക സംവിധാനം ഒരുക്കണം.

നിലയ്ക്കലിൽ വാഹന ചാർജിംഗ് സൗകര്യം

വൈദ്യുതി വാഹനങ്ങൾക്ക് പമ്പയിലെ ഒരു ചാർജിംഗ് കേന്ദ്രം മാത്രം മതിയാകില്ല. നിലയ്ക്കലിലും ചാർജിംഗ് കേന്ദ്രം സ്ഥാപിക്കണം. ഒരേസമയം നിരവധി വാഹനങ്ങൾ എത്തുമ്പോൾ ഗതാഗതക്കുരുക്ക് ഉണ്ടാകാനുള്ള സാദ്ധ്യത ഒഴിവാക്കാൻ കുറഞ്ഞത് രണ്ട് ചാർജിംഗ് കേന്ദ്രങ്ങൾ സജ്ജമാക്കണം. ഭാവിയിലെ ആവശ്യങ്ങൾ കൂടി കണക്കിലെടുത്ത് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.

ബഹുഭാഷാ അറിയിപ്പുകൾ

സന്നിധാനത്തും പമ്പയിലും തീർത്ഥാടകർ കൂടുതലായി ഒത്തുകൂടുന്ന സ്ഥലങ്ങളിലും വിവിധ ഭാഷകളിലുള്ള അറിയിപ്പുകൾ നൽകണം. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്ക് മനസിലാകുന്ന ഭാഷകളിലും അനൗൺസ്‌മെന്റുകൾ ഉറപ്പാക്കാൻ ദേവസ്വം ബോർഡ് നടപടി സ്വീകരിക്കണമെന്നും മന്ത്രി നിർദേശിച്ചു. പഴകുളം മധു എം.എൽ.എ, കളക്ടർമാരായ എ.നിസാമുദീൻ (പത്തനംതിട്ട), ഡോ.ദിനേശൻ ചെറുവത്ത് (ഇടുക്കി), ചേതൻ കുമാർ മീണ (കോട്ടയം), ശബരിമല എ.ഡി.എം ദിലീപ് കെ.കൈനിക്കര, പത്തനംതിട്ട എ.ഡി.എം ആർ. രാജലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL