SignIn
Kerala Kaumudi Online
Friday, 06 November 2026 5.50 AM IST

പറക്കോട് അനന്തരാമപുരം ചന്ത; അന്ന് ആനക്കച്ചവടം, ഇന്ന് അവഗണന

market
അനന്തരാമപുരം മാർക്കറ്റ് (പറക്കോട് ചന്ത) കേരളത്തിലെ 'പി വിജയ കുമാർ അടൂർ പ്രഭ സ്റ്റുഡിയോ,അദ്ദേഹത്തിന്റെ ഫോട്ടോ ഗാലറിയിൽ നിന്നും കണ്ടെത്തിയ 60 വർഷത്തോളം പഴക്കമുള്ള ചന്തയുടെ അപൂർവ്വ ഫോട്ടോ

പറക്കോട് : ഒരുകാലത്ത് ആന വ്യാപാരം വരെ നടന്നി​രുന്നുവെന്ന് പഴമക്കാർ ഓർക്കുന്ന പറക്കോട് അനന്തരാമപുരം ചന്ത വി​സ്മൃതി​യി​ൽ. തിരുവിതാംകൂറിന്റെ വ്യാപാരചരിത്രത്തിൽ ഇടംനേടിയ ചന്തയ്ക്ക് ഇന്ന് പറയാനുള്ളത് പ്രതാപത്തിന്റെ പഴയ കഥകളും അവഗണനയുടെ പുതിയ അനുഭവങ്ങളും മാത്രം. ദിവാൻ രാജാകേശവദാസിന്റെ കാലത്ത് സ്ഥാപിക്കപ്പെട്ടതെന്ന് കരുതുന്ന ചന്ത തിരുവിതാംകൂറിലെ രണ്ടാമത്തെ വലിയ വിപണിയെന്ന പെരുമ നേടിയിരുന്നു. ദൂരദേശങ്ങളിൽ നിന്ന് കാളവണ്ടികളിൽ കാർഷികോൽപ്പന്നങ്ങളും മലഞ്ചരക്കുകളുമായി വ്യാപാരികൾ എത്തിയിരുന്ന ചന്തയി​ൽ ആനക്കച്ചവടം വരെ നടന്നിരുന്നു. എന്നാൽ കാലം പറക്കോട് ചന്തയ്ക്ക് വരുത്തി​യ മാറ്റങ്ങൾ നഷ്ടങ്ങളുടേത് മാത്രമാണ്. മാലിന്യക്കൂമ്പാരവും പേറി​ അടിസ്ഥാനസൗകര്യങ്ങളുടെ അഭാവത്തി​ൽ വി​സ്മൃതി​യി​ലേക്ക് ചുവടുവയ്ക്കുകയാണ് ഈ വി​പണനകേന്ദ്രം. ആധുനിക മത്സ്യ - ഇറച്ചി സ്റ്റാളുകൾ,ടോയ്ലെറ്റുകൾ, മാലിന്യസംസ്കരണം, പാർക്കിംഗ് തുടങ്ങിയ സൗകര്യങ്ങളില്ലാത്തത് വ്യാപാരികളെയും ഉപഭോക്താക്കളെയും ദുരിതത്തിലാക്കുന്നു. 2022ൽ അന്നത്തെ മന്ത്രി സജി ചെറിയാൻ അടൂർ ശ്രീമൂലം ചന്തയുടെ നവീകരണ പദ്ധതിയുടെ ഉദ്ഘാടനത്തിന് എത്തിയപ്പോൾ പറക്കോട് ചന്ത ഹൈടെക് ആക്കുമെന്ന് പ്രഖ്യാപി​ച്ചി​രുന്നു. തുടർന്ന് പത്തുകോടി രൂപയുടെ പദ്ധതി നടപ്പാക്കാൻ ഡി.പി.ആറും തയാറാക്കി. എന്നാൽ പദ്ധതി പാതിവഴിയിൽ നിലച്ചു.

10 കോടിയുടെ പദ്ധതി

2022ൽ 47,802.5 ചതുരശ്രയടി വിസ്തീർണമുള്ള ഹൈടെക് മാർക്കറ്റിന്റെ രൂപരേഖയും പത്തുകോടിയുടെ ഡി.പി.ആറും തയാറാക്കിയിരുന്നു. ഷോപ്പിംഗ് കോംപ്ലക്സ്, ആധുനിക സ്റ്റാളുകൾ, കോൾഡ് സ്റ്റോറേജ്, മാലിന്യസംസ്കരണ പ്ലാന്റ്, പാർക്കിംഗ് തുടങ്ങിയവയായിരുന്നു പദ്ധതിയിൽ.

..................................................

ചരിത്രപ്രാധാന്യമുള്ള ചന്തയെ സംരക്ഷിച്ച് ആധുനിക വ്യാപാരകേന്ദ്രമാക്കണം. പ്രഖ്യാപനങ്ങൾക്കപ്പുറം പദ്ധതി യാഥാർത്ഥ്യമാക്കാൻ അധികൃതർ തയാറാകണം.

(വ്യാപാരികൾ)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL