അടൂർ: മർത്തമറിയം തീർത്ഥാടന കേന്ദ്രമായ അടൂർ - കരുവാറ്റ സെന്റ് മേരീസ് ഓർത്തഡോക്സ് ദൈവാലയത്തിൽ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ നാളെയും , എട്ടിനും നടക്കും. നാളെ രാവിലെ രാവിലെ 6ന് അമ്മകണ്ടകര കുരിശടിയിൽ ചെമ്പിൽ അരിയിടീൽ കർമ്മം ഫാ.ഷിജു ബേബി നിർവഹിക്കും. അന്നേ ദിവസം സന്ധ്യ നമസ്കാരത്തിന് ശേഷം പള്ളിയിൽ നിന്ന് കരുവാറ്റ കുരിശടിയിലേക്ക് റാസയായി പോകുന്നതും, തുടർന്ന് ധൂപപ്രാർത്ഥന, നേർച്ച വിളമ്പ് ഉണ്ടായിരിക്കുന്നതാണ്. 8ന് കുർബാനയ്ക്ക് ശേഷം അമ്മകണ്ടകര കുരിശടിയിലേക്ക് റാസയായി പോകുന്നതും, തുടർന്ന് ധൂപപ്രാർത്ഥന, നേർച്ചവിളമ്പ് ഉണ്ടായിരിക്കുന്നതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |