പത്തനംതിട്ട: നിരക്ക് വർദ്ധനവ് ആവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ 11 അർദ്ധരാത്രി മുതൽ 12 അർദ്ധരാത്രി വരെ നടക്കുന്ന പണിമുടക്ക് വിജയിപ്പിക്കാൻ സംയുക്ത ട്രേഡ് യൂണിയൻ ജില്ലാ കമ്മറ്റി യോഗം തീരുമാനിച്ചു. സി.ഐ.ടി.യു ജില്ലാ ജോ.സെക്രട്ടറി കെ.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.
ഓട്ടോറിക്ഷ മസ്ദൂർസംഘം ജില്ലാ പ്രസിഡന്റ് വി. രാജൻ പിള്ള (ബി.എം.എസ്), പി.ആർ.പ്രസാദ്, കെ.കെ സുരേന്ദ്രൻ, ഇ.കെ.ബേബി (സി.ഐ.ടി.യു), പി.കെ.ഗോപി (ഐ.എൻ.ടി.യു.സി), ബിൻസി തോമസ് (എ.ഐ.ടി.യു.സി), അഡ്വ.ആനി സ്വീറ്റി (എച്ച്.എം.എസ്), എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |