തിരുവല്ല: ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കുക, ഇടക്കാലാശ്വാസം അനുവദിക്കുക, ക്ഷാമബത്ത കുടിശിക അനുവദിച്ച ഉത്തരവ് ഉടൻ നടപ്പിലാക്കുക, ആർജ്ജിതാവധി സറണ്ടർ പുനസ്ഥാപിക്കുക, അന്യായമായ സ്ഥലംമാറ്റങ്ങൾ റദ്ദ് ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ആക്ഷൻ കൗൺസിൽ നേതൃത്വത്തിൽ അദ്ധ്യാപകരും സർക്കാർ ജീവനക്കാരും 21ന് നടത്തുന്ന സെക്രട്ടേറിയറ്റ് വളയൽ സമരം വിജയിപ്പിക്കണമെന്ന് എൻ.ജി.ഒ യൂണിയൻ തിരുവല്ലാ ഏരിയാ ജനറൽ ബോഡി എല്ലാ ജീവനക്കാരോടും അഭ്യർത്ഥിച്ചു. എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം എസ്.ലക്ഷ്മിദേവി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.എൽ ശിവദാസ് അദ്ധ്യക്ഷനായി. ജോർട്ടിൻ ഡാനി കോശി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |