SignIn
Kerala Kaumudi Online
Friday, 06 November 2026 3.24 AM IST

പുഞ്ചക്കൃഷിയുടെ പുതുപ്രതീക്ഷയിൽ അപ്പർകുട്ടനാട്; പെരിങ്ങരയിൽ ആദ്യ വിതയ്ക്കൽ

paddy
പെരിങ്ങര പഞ്ചായത്തിലെ പടവിനകം ബി പാടശേഖരത്തിൽ ഈ സീസണിലെ ആദ്യ വിതയ്ക്കൽ ഇന്നലെ തുടങ്ങിയപ്പോൾ

തിരുവല്ല : അപ്പർകുട്ടനാട്ടിലെ പാടശേഖരങ്ങളിൽ പുഞ്ചകൃഷിയ്ക്കുള്ള വിത്ത് വിതയ്ക്കൽ ആരംഭിച്ചു. പെരിങ്ങര പഞ്ചായത്തിലെ പടവിനകം ബി പാടശേഖരത്തിലാണ് ഈ സീസണിലെ ആദ്യ വിതയ്ക്കൽ ഇന്നലെ തുടങ്ങിയത്. 105ഏക്കറാണ് പടവിനകം ബിപാടശേഖരം. ജ്യോതി ഇനത്തിലെ വിത്താണ് വിതയ്ക്കുന്നത്. അടുത്ത ആഴ്ച്ചയോടെ പടവിനകം.എ, വേളൂർമുണ്ടകം, വേങ്ങൽ തുടങ്ങിയ പാടശേഖരങ്ങളിലും വിത നടക്കും. പെരിങ്ങരയിലെ കൂടാതെ നെടുമ്പ്രം, നിരണം, കടപ്ര, കുറ്റൂർ പഞ്ചായത്തുകളിലെ പാടശേഖരങ്ങളിലും ഈ മാസത്തിനുള്ളിൽ കൃഷിയിറക്കാനാണ് ലക്ഷ്യമിടുന്നത്. ഇന്നലെ വിതച്ച പാടത്ത് മാർച്ച് പകുതിയോടെ വിളവെടുക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കർഷകർ. പാടശേഖരസമിതി പ്രസിഡന്റ് ചെല്ലപ്പൻ പെരുന്നിലം, സെക്രട്ടറി രാജൻ കോലത്ത്, കൺവീനർ പ്രസാദ് കറുകയിൽ, ഡോ.ജയൻ പുതുപ്പള്ളിൽ, പമ്പിംഗ് കോൺട്രാക്ടർ അനിൽ പൗലോസ് വാണിയപ്പുരക്കൽ, ഭരണസമിതി അംഗങ്ങളായ മാധവൻ പെരുന്നിലത്തിൽ, തോമസുകുട്ടി ചെറുകര, പൗലോസ് വള്ളോക്കനാടിൽ, അനിയച്ചൻ വെട്ടുചിറയിൽ, സെൽവൻ തച്ചമ്പള്ളിൽ,സജീവൻ കൈതവന എന്നിവർ നേതൃത്വം നൽകുന്നു.

വിത്ത് നേരിട്ട് വാങ്ങി കർഷകർ


നാഷണൽ സീഡ് കോർപ്പറേഷനിൽ നിന്ന് വാങ്ങിയ വിത്ത് മുൻവർഷങ്ങളിൽ പ്രതീക്ഷിച്ച രീതിയിൽ മുളച്ചില്ല. ഇതേത്തുടർന്ന് കോർപ്പറേഷന്റെ വിത്തൊഴിവാക്കി സ്വന്തം നിലയ്ക്കാണ് കർഷകർ വിത്ത് വാങ്ങിയത്. ഒരേക്കർ കൃഷിയിടത്തിൽ 50 കിലോയിലധികം വിത്ത് വിതയ്ക്കുന്നുണ്ട്. തൊഴിലാളികളുടെ സഹായത്തോടെയാണ് വിതയ്ക്കാൻ പൂർത്തിയാക്കുന്നത്.

...........................................................

സ്വന്തം ചെലവിൽ തമിഴ്‌നാട്ടിൽ നിന്ന് നേരിട്ടാണ് വിത്തു വാങ്ങിയത്. കിലോയ്ക്ക് 50രൂപ നൽകിയാണ് വിത്തു വാങ്ങിയതെന്നും ഇതിന്റെ സർക്കാർ സബ്സിഡി പിന്നീട് ലഭിക്കും.
(കർഷകർ)​

...........................................

കൃഷിയിടം 105 ഏക്കറിൽ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL