
അടൂർ : സ്ത്രീകളെ അപവാദപ്രചാരത്തിലൂടെ തകർക്കാനും ബ്ലാക്ക് മെയിൽ ചെയ്യാനും ശ്രമിക്കുന്നത് അവസാനിപ്പിക്കണമെന്ന് വുമൺ വർക്കേഴ്സ് കൗൺസിൽ (ഐ.എൻ.ടി.യു.സി) പെരിങ്ങനാട് മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ജെസി അലക്സ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ജാസ്മിൻ ഏബി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സുരേഷ് കുഴുവേലിൽ മൂഖ്യപ്രഭാഷണം നടത്തി. കെ.ബി സുശീല,ഗിരിജാ കൃഷ്ണൻ,വിജയം രാജൻപിള്ള ,ജെസി ബിജു ,ബാലമ്മജയിംസ്, കെ. കാർത്യായിനി എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |