
പന്തളം: ബി.ജെ.പി കുരമ്പാല ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനസഭ സംഘടിപ്പിച്ചു. ഏരിയ വൈസ് പ്രസിഡന്റ് മണിക്കുട്ടൻ പിള്ളയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം സംസ്ഥാന കമ്മിറ്റി അംഗം എം.ജി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം കെ.ആർ. രവി മുഖ്യപ്രഭാഷണം നടത്തി. ദേവശ്രീ എസ്. നാഥിന്റെ വന്ദേമാതരത്തോടെയാണ് യോഗം ആരംഭിച്ചത്. ഏരിയ പ്രസിഡന്റ് ശരവൺ ആർ. നാഥ്, പന്തളം മണ്ഡലം ജനറൽ സെക്രട്ടറി എസ്. സുമേഷ് കുമാർ, സെക്രട്ടറി വി. ശ്രീകുമാർ, കൗൺസിലർ ബിജു കൂട്ടംവെട്ടിയിൽ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |