SignIn
Kerala Kaumudi Online
Sunday, 08 November 2026 4.39 AM IST

വടശ്ശേരിക്കരയിൽ കാട്ടാന ശല്യം : വിഗ്രഹവും കൽവിളക്കും തകർത്തു

1

വടശ്ശേരിക്കര : കാട്ടാനശല്യത്തിന് അറുതിയില്ലാതെ വടശ്ശേരിക്കര. കടമാൻകുന്ന് ക്ഷേത്രത്തിന്റെ കോട്ടപ്പുറത്തെ വിളക്കുതറയിൽ പ്രതിഷ്ഠിച്ചിരുന്ന പാർവതി വിഗ്രഹവും കൽവിളക്കുകളും നിലവിളക്കുകളും കാണിക്കവഞ്ചിയും കാട്ടാന തകർത്തു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. നിരവധി ആളുകൾ വിളക്ക് വയ്ക്കാനും മുറുക്കാൻ സമർപ്പിക്കാനും വിളക്കുതറയിലെത്താറുണ്ട്.

കഴിഞ്ഞരാത്രി വടശ്ശേരിക്കര സെന്റ് ആൻഡ്രൂസ് മാർത്തോമാ പള്ളിയുടെ അരികിലൂടെ കാട്ടാനക്കൂട്ടം കടന്നുപോയതായി സി സി ടിവി ദൃശ്യങ്ങളിൽ തെളിഞ്ഞിരുന്നു. വനമേഖലയോട് ചേർന്ന് സോളാർ വേലികളും നിരീക്ഷണ സംവിധാനങ്ങളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും കാട്ടാനകൾ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് തടയാനായിട്ടില്ല. രാത്രി പുറത്തിറങ്ങരുതെന്നും വനത്തോടു ചേർന്നുള്ള പ്രദേശങ്ങളിൽ കൃഷി ചെയ്യരുതെന്നുമാണ് വനംവകുപ്പ് അധികൃതർ നൽകുന്ന നിർദേശമെന്നും, ഇത് പ്രശ്നത്തിന് ശാശ്വത പരിഹാരമല്ലെന്നും നാട്ടുകാർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL