
പത്തനംതിട്ട : അടൂരിലെ പൊലീസ് സ്റ്റേഷൻ ആക്രമണത്തിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സി.പി.എം സംഘടിപ്പിക്കുന്ന പ്രതിഷേധ യോഗം 10ന് വൈകിട്ട് അഞ്ചിന് അടൂരിൽ സംസ്ഥാന സെക്രട്ടറിയറ്റംഗം പി.ജയരാജൻ ഉദ്ഘാടനം ചെയ്യുമെന്ന് ഏരിയാസെക്രട്ടറി എസ്.മനോജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഡി.വൈ.എഫ്.ഐ നേതാക്കളായ സോബി ബാലനെയും ജിനു രാജനെയും അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കാൻ പൊലീസ് കാണിച്ച ജാഗ്രത അക്രമികളായ യൂത്ത് കോൺഗ്രസുകാരെ പിടികൂടുന്നതിൽ ഇല്ലാതെ പോയി.
പൊലീസ് ക്രമസമാധാന നിലയും നിയമവാഴ്ചയും തകർക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റംഗം ടി.ഡി.ബൈജുവും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |