
പത്തനംതിട്ട : കേന്ദ്ര സർക്കാരിന്റെ സഹകരണ വിരുദ്ധ നയങ്ങൾക്കെതിരെ നാളെ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ സഹകാരി പ്രതിഷേധ കൂട്ടായ്മ നടത്തുമെന്ന് സഹകരണ ജനാധിപത്യ വേദി ജില്ലാ കമ്മിറ്റി അറിയിച്ചു.
രാജ്യസഭാ മുൻ ഡെപ്യൂട്ടി ചെയർമാൻ പ്രൊഫ.പി.ജെ.കുര്യൻ ഉദ്ഘാടനം ചെയ്യും. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും. ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, എം.എൽ.എമാരായ അഡ്വ.പഴകുളം മധു, അഡ്വ.അബിൻ വർക്കി, അഡ്വ.സി.വി.ശാന്തകുമാർ, ജില്ലയിലെ പ്രമുഖ സഹകാരികൾ എന്നിവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |