
തിരുവനന്തപുരം: റോഡിൽ നിന്ന് കളഞ്ഞു കിട്ടിയ ഒരു ലക്ഷം രൂപ വിലവരുന്ന ഐഫോൺ ഉടമയ്ക്ക് തിരികെ നൽകി യുവാവ്. പേട്ട കേരളകൗമുദി ഓഫീസിന് മുന്നിൽ കഴിഞ്ഞ എട്ട് വർഷമായി ഊബർ ഓടുന്ന ആനയറ മുഖക്കാട് ലെയിൻ കുഞ്ചുവീട്ടിൽ രാജേഷാണ് കളഞ്ഞു കിട്ടിയ ഫോൺ ഉടമയായ പൂവാർ സ്വദേശി ഫൈസലിന് മടക്കി നൽകിയത്. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി 8.30നാണ് തമ്പാനൂർ
ഓവർബ്രിഡ്ജിനടുത്ത് നിന്ന് രാജേഷിന് ഫോൺ കിട്ടിയത്. ഉടൻ ഫോർട്ട് പൊലീസ് സ്റ്റേഷനിലെത്തി രാജേഷ് ഫോൺ കൈമാറി. ഫൈസൽ തന്റെ ഫോണിലേക്ക് വിളിക്കവെ അറ്റന്റ് ചെയ്ത ഫോർട്ട് പൊലീസ് ഉദ്യോഗസ്ഥൻ സ്റ്റേഷനിലെത്താൻ ആവശ്യപ്പെടുകയായിരുന്നു. 2023ൽ ലോട്ടറിക്കച്ചവടക്കാരനായ 82കാരന്റെ കളഞ്ഞുപോയ 41,600 രൂപ മടക്കി നൽകി രാജേഷ് മുൻപും മാതൃക കാട്ടിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |