SignIn
Kerala Kaumudi Online
Saturday, 03 October 2026 12.00 AM IST

ജി ടെക് മാരത്തൺ

തിരുവനന്തപുരം: ലഹരിമുക്ത കേരളമെന്ന സന്ദേശമുയർത്തി ഐ.ടി കമ്പനികളുടെ കൂട്ടായ്മയായ ജി ടെക് നാളെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന പ്രഥമ മാരത്തണിൽ 1000 വനിതകളും 100 കുട്ടികളും ഉൾപ്പെടെ 3000 പേർ പങ്കെടുക്കും. ടെക്‌നോപാർക്ക് ഫേസ് 3 കാമ്പസിൽ നിന്ന് രാവിലെ മുതൽ മാരത്തൺ ആരംഭിക്കും.

21 കിലോമീറ്റർ മത്സരം രാവിലെ അഞ്ചിനും 10 കിലോമീറ്ററിന്റേത് ആറിനും മൂന്ന് കിലോമീറ്ററിന്റേത് 7.30നുമാണ് ആരംഭിക്കുന്നത്. രജിസ്റ്റർ ചെയ്‌തവർ നിശ്ചിത സമയത്തിന് ഒരുമണിക്കൂർ മുമ്പ് സ്റ്റാർട്ടിംഗ് പോയിന്റിലെത്തണം. രാവിലെ സൗജന്യ ഭക്ഷണം ഒരുക്കിയിട്ടുണ്ട്. നിശ്ചിത സ്ഥലങ്ങളിൽ കുടിവെള്ളവും മെഡിക്കൽ സേവനവും ആംബുലൻസ് അടക്കമുള്ള സൗകര്യങ്ങളും ഉണ്ടായിരിക്കും. രജിസ്റ്റർ ചെയ്‌തവർ ഇന്നും നാളെയുമായി ടെക്‌നോപാർക്ക് ക്ലബിലെത്തി ടീഷർട്ടുകൾ കൈപ്പറ്റണം.

രജിസ്റ്റർ ചെയ്‌തവർക്ക് മാത്രമേ മാരത്തണിൽ പങ്കെടുക്കാൻ അവസരമുണ്ടാകൂ. അതത് വിഭാഗങ്ങളിലെ ആദ്യ സ്ഥാനങ്ങളിലെത്തുന്നവർക്ക് പുരസ്‌കാരങ്ങളും മാരത്തൺ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് മെഡലുകളും ശശി തരൂർ എം.പി വിതരണം ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL