SignIn
Kerala Kaumudi Online
Thursday, 22 October 2026 10.21 PM IST

അണ്ടൂർക്കോണം വില്ലേജ് ഓഫീസും സ്മാർട്ടായി

തിരുവനന്തപുരം: നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ അണ്ടൂർക്കോണം സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു. മന്ത്രി ജി.ആർ അനിൽ അദ്ധ്യക്ഷനായിരുന്നു. മന്ത്രി ജി.ആർ.അനിൽ അദ്ധ്യക്ഷത വഹിച്ചു. റീബിൽഡ് കേരള ഇനിഷിയേറ്റീവ് പദ്ധതി പ്രകാരം 44 ലക്ഷം രൂപ വിനിയോഗിച്ചാണ് അണ്ടൂർക്കോണം സ്മാർട്ട് വില്ലേജ് ഓഫീസ് മന്ദിരം നിർമിച്ചത്. കേരള സ്റ്റേറ്റ് നിർമിതി കേന്ദ്രമാണ് നിർവഹണ ഏജൻസി.പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരിപ്രസാദ് ടി,അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഹരികുമാർ, പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.ആർ. അനിൽ, മറ്റ് ജനപ്രതിനിധികൾ, ജില്ലാ കളക്ടർ അനുകുമാരി, തിരുവനന്തപുരം തഹസിൽദാർ ഷാജു എം.എസ് എന്നിവരും പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL