തിരുവനന്തപുരം: ടെക്നോപാർക്കിലെ 700ലധികം നോൺ ഐ.ടി ജീവനക്കാർക്ക് പ്രതിധ്വനി എന്ന ജീവനക്കാരുടെ സംഘടന റൈസ് ബക്കറ്റ് ചാലഞ്ച് വഴി സമാഹരിച്ച അഞ്ചുകിലോ അരി വിതരണം ചെയ്തു. ഹൗസ് കീപ്പിംഗ് സ്റ്റാഫ്,ഫെസിലിറ്റി സ്റ്റാഫ്,ഗാർഡനേഴ്സ്, സെക്യൂരിറ്റി തുടങ്ങിയ ജീവനക്കാർക്കാണ് വിതരണം ചെയ്തത്.ടെക്നോപാർക്ക് ഫേസ് 1 ഭവാനി ബിൽഡിങ്ങിൽ പ്രതിധ്വനി സെക്രട്ടറി വിനീത് ചന്ദ്രൻ വിതരണോദ്ഘാടനം ചെയ്തു.പ്രസിഡന്റ് വിഷ്ണു രാജേന്ദ്രൻ,പ്രോഗ്രാം കൺവീനർ മുഹമ്മദ് അനീഷ്, ജോയിന്റ് കൺവീനർ ജയകൃഷ്ണ.ആർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |