കിളിമാനൂർ: ഓണത്തിന് സദ്യയൊരുക്കാനും അത്തപ്പൂക്കളമൊരുക്കാനും മറുനാടൻ ഉത്പന്നങ്ങൾ വിപണികീഴടക്കിയതോടെ നാട്ടിലെ കർഷകരുടെ ഓണക്കാല പ്രതീക്ഷകൾ വെള്ളത്തിലായി. പച്ചക്കറി, തേങ്ങ, പൂക്കൾ എന്തിന് വാഴയിലവരെ അയൽ സംസ്ഥാനക്കാർ ലോഡുകണക്കിനാണ് മലയോരത്ത് എത്തിച്ചത്. നമ്മുടെ കർഷകരുടെ ഉത്പന്നങ്ങൾ വിപണിയിൽ ഉണ്ടായിട്ടും വിലക്കുറവിന്റെ പേരിൽ വില്പന നടന്നത് മുഴുവൻ അന്യ സംസ്ഥാന ഉത്പന്നങ്ങളെയാണ്.
പ്രതീക്ഷയറ്റ് നാളികേരം
നാടൻ തേങ്ങ മൊത്തക്കച്ചവടക്കാർ കിലോയ്ക്ക് 30 -35 രൂപയ്ക്കാണ് എടുത്തത്. തമിഴ്നാട്ടിൽ നിന്നുള്ള വിളവ് കുറഞ്ഞ തേങ്ങയുടെ വില കിലോയ്ക്ക് 42 രൂപ വരെ യായിരുന്നു. കടകളിൽ വില്പനയ്ക്കെത്തുന്ന തേങ്ങയുടെ 80 ശതമാനവും തമിഴ്‌നാട്ടിൽ നിന്നാണ്. അവിടെനിന്ന് കുറഞ്ഞ വിലയ്ക്ക് എത്തിച്ച് കൂടിയ വിലയ്ക്ക് വിൽക്കുകയാണ് ഇടനിലക്കാരും മൊത്തക്കച്ചവടക്കാരും ചെയ്യുന്നത്.
കൈത്താങ്ങാവാതെ ഓണച്ചന്ത
കിലോയ്ക്ക് 80- 100 രൂപ വരെ ലഭിക്കുമെന്ന് പ്രതീക്ഷിച്ച് നാടൻ നേന്ത്രക്കായ്ക്ക് 50 രൂപയിൽ താഴെയെ ലഭിച്ചുള്ളൂ. നാടൻ പച്ചക്കറിയുടെ അവസ്ഥയും വ്യത്യസ്ഥമല്ല. സർക്കാരും സഹകരണ ബാങ്കുകളും നാടെങ്ങും ഓണച്ചന്തകൾ തുടങ്ങി സബ്സിഡി നിരക്കിൽ പച്ചക്കറി വില്പന തുടങ്ങിയെങ്കിലും കർഷകർക്ക് കൈത്താങ്ങായില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |